എസ്.ടി.യു വാർഷിക യോഗം

Friday 15 May 2026 12:15 AM IST
കണ്ണൂർ വഴിയോരക്കച്ചവട വെണ്ടേഴ്സ് യൂണിയൻ എസ്.ടി.യു. വാർഷികയോഗം എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: വഴിയോരക്കച്ചവടക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്ന് എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം ആവശ്യപ്പെട്ടു. കണ്ണൂർ വഴിയോരക്കച്ചവട വെണ്ടേഴ്സ് യൂണിയൻ എസ്.ടി.യു. വാർഷികയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രജിസ്റ്റർ ചെയ്തവർക്ക് കാർഡുകൾ ഇഷ്യു ചെയ്തും പ്രത്യേകസ്ഥലം മാർക്ക് ചെയ്ത് നൽകിയും അവരുടെ സുരക്ഷ ഉറപ്പാക്കണം. എസ്.ടി.യു ജില്ലാ പ്രസിഡന്റ് ആലിക്കുഞ്ഞി പന്നിയൂർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. മുഹമ്മദ്, പി. മമ്മദ്, കെ.പി നൗഷാദ്, പി. ഹമീദ്, കെ. ബഷിർ, ടി.പി നവാസ്, കെ.എൻ ഹിഷാം, ടി. റിയാസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി. റഷീദ് (പ്രസിഡന്റ്), പി.എൻ കാദർ, ടി. സലാം (വൈസ് പ്രസിഡന്റുമാർ), കെ.പി ശംസുദ്ദീൻ (ജനറൽ സെക്രട്ടറി), പി.ടി ഷാജി, ടി. മഹറൂഫ് (ജോയിന്റ് സെക്രട്ടറിമാർ), ടി. മുഹമ്മദ് കോയ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.