അങ്കണവാടി ജീവനക്കാർ മാർച്ച് നടത്തി

Saturday 16 May 2026 12:13 AM IST
അങ്കണവാടി ജീവനക്കാർ ജില്ല വനിത ശിശു വികസന സമിതി ഓഫീസിലേക്ക് നടത്തിയ മാർച്ച്.

കണ്ണൂർ: അങ്കണവാടി ജീവനക്കാർ ജില്ല വനിത ശിശു വികസന സമിതി ഓഫീസിലേക്ക് മാർച്ച് നടത്തി. ഓൺലൈൻ വഴി നടത്തുന്ന പ്രവർത്തനങ്ങൾക്കായി 5 ജി സൗകര്യമുള്ള മൊബൈൽ ഫോൺ അനുവദിക്കുക, വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക, അർഹരായ ഉപഭോക്താക്കൾക്ക് പോഷകാഹാരം നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുക, ഇൻസന്റീവ് കുടിശിക പൂർണമായും അനുവദിച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. അങ്കണവാടി ഹെൽപേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടന്ന സമരം സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. ശ്രീജ അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ.വി ഭവാനി സ്വാഗതം പറഞ്ഞു. എ.വി ശ്രീജ, പി. പ്രസന്നകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.