പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ്

Wednesday 20 May 2026 12:13 AM IST
വനശ്രീ ഇക്കോ ഷോപ്പ് എരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ജോസ് ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. പൈതൽമല വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കുന്ന സഞ്ചാരികൾക്ക് വനോത്പന്നങ്ങൾ വാങ്ങുന്നതിനായി കണ്ണൂർ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജൻസിയുടെ കീഴിലാണ് വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്. പുറത്തൊട്ടി പൈതൽ മല ടിക്കറ്റ് കൗണ്ടറിൽ വെച്ചു നടന്ന ചടങ്ങിൽ എരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ജോസ് ആദ്യ വില്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു. കാട്ടുതേൻ, മുള അരി തുടങ്ങി 38 ഓളം വനോത്പന്നങ്ങൾ ഇക്കോ ഷോപ്പിൽ ലഭ്യമാണ്. തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നടുവിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ബാലൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. രഞ്ജിത്, പി.പി രാജീവൻ, പി.എച്ച് ഷെമീന എന്നിവർ സംസാരിച്ചു. സഞ്ചാരികൾക്കായി നിർമിച്ച ടോയ്ലറ്റ് ബ്ലോക്ക് തുറന്നു കൊടുത്തു.