പ്രഗതി വാർഷിക സമ്മേളനം
Wednesday 20 May 2026 12:14 AM IST
കാഞ്ഞങ്ങാട്: സംസ്ഥാന ജി.എസ്.ടി വകുപ്പ് ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ 'പ്രഗതി'യുടെ 12-ാം വാർഷിക സമ്മേളനം 'ലെഗസി 12' മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി ജോയിന്റ് കമ്മിഷണർ പി.സി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ കലേഷ് കരുണാകരൻ മുഖ്യാതിഥിയായി. സമ്മേളനത്തിൽ വി. സചിത്, നാരായണൻ കൊളത്തൂർ, പി.വി ശ്രീധരൻ, മുഹമ്മദ് അഷറഫ് അപ്പാട്ടില്ലത്ത്, ഇ.വി പ്രഭാകരൻ, സാബു കുമാർ എസ്, ജോർജ്, ഒ.പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. മധു കരിമ്പിൽ സ്വാഗതവും ഉഷാകുമാരി നന്ദിയും പറഞ്ഞു. മേയ് 31ന് സർവീസിൽ നിന്നും വിരമിക്കുന്ന ഡെപ്യൂട്ടി കമ്മിഷണർ രമേശൻ കോളിക്കര, പ്രമോദ് എന്നിവർക്ക് പ്രഗതിയുടെ ഉപഹാരം നൽകി. ഇടുക്കിയിൽ ഓൾ കേരള ജി.എസ്.ടി ക്രിക്കറ്റ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ കാസർകോടിനെ അനുമോദിച്ചു.