മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്തുകയായിരുന്ന സിഗരറ്റുകളും സ്വർണവും കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശികളായ മുഹമ്മദ് അസ്ലം, അബ്ദുൾ റഹിമാൻ എന്നിവരിൽ നിന്നാണ് 20 ഗ്രാം സ്വർണവും 100 പാക്കറ്റുകൾ സിഗരറ്റും പിടികൂടിയത്. ഇന്നലെ ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ തായിരുന്നു ഇരുവരും. കസ്റ്റംസ് ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണവും സിഗരറ്റും കണ്ടെത്തിയത്. ഇരുവരിൽ നിന്നുമായി 50 വീതം പാക്കറ്റ് വിദേശ നിർമിത സിഗരറ്റുകൾ പിടികൂടിയത്. ബാഗേജ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പരിശോധനയിൽ കസ്റ്റംസ് അസി. കമ്മിഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ട് സി.വി.മാധവൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |