പാനൂർ: സുഭിക്ഷ കേരളം സ്വയം പര്യാപ്ത മണ്ഡലം എന്ന പ്രമേയത്തിൽ കുന്നോത്ത് പഞ്ചായത്ത് തല ശില്പശാല പുത്തൂർ പി.ആർ. മന്ദിരത്തിൽ സംഘടിപ്പിച്ചു. കെ.പി മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇ.കെ. അജിമോൾ ആമുഖഭാഷണം നടത്തി. കാർഷിക അഭിവൃദ്ധിയുടെ ആസൂത്രണം എന്ന വിഷയത്തിൽ പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. ജയരാജും മൃഗസംരക്ഷണ മേഖലയിലെ സാധ്യതകൾ എന്ന വിഷയത്തിൽ ഡോ. പി.എൻ ഷിബുവും ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ലത, കൃഷി ഓഫീസർ ജെ. നികിത സംസാരിച്ചു. പഞ്ചായത്തിൽ സ്ഥിരമായി കൃഷി ഓഫീസറെ നിയമിക്കണമെന്നു പ്രമേയത്തിലൂടെ ശില്പശാല സർക്കാറിനോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |