തളിപറമ്പ : പുതിയ എട്ട് അതിഥികളെ കൂടി വരവേൽക്കാനുള്ള ഒരുക്കത്തിലാണ് പറശിനിക്കടവ് സ്നേക്ക് പാർക്ക്. കഴിഞ്ഞ ആഴ്ചയാണ് പാർക്കിലെ പെൺപക്ഷി കരിനീല നിറമുള്ള എട്ടോളം മുട്ടകൾ ഇട്ടത്. 13 മുതൽ 15 സെമി നീളവും ഏകദേശം 450 ഗ്രാം തൂക്കവും വരുന്ന കടും നീല നിറത്തിലുള്ള വലിയ മുട്ടകൾ.
56 ദിവസത്തോളമാണ് മുട്ട വിരിയാനെടുക്കുന്ന സമയം .മുട്ടകളുടെ സംരക്ഷണം ആൺപക്ഷി ഏറ്റെടുത്തുകഴിഞ്ഞു. ഇനി മുട്ടകൾ വിരിഞ്ഞ കുഞ്ഞു പക്ഷികൾ പുറത്തിറങ്ങുന്നത് വരെ ആൺ പക്ഷിയ്ക്കാണ് ചുമതല. ആൺ പക്ഷിക്ക് അടയിരിക്കാനും കനത്ത മഴയിൽ നിന്നും മുട്ടകളെ സംരക്ഷിക്കാനുമായി കൂടിനകത്ത് പ്രത്യേക സൗകര്യമുണ്ട്. എമു പക്ഷിക്ക് ആവാസവ്യവസ്ഥക്കനുസരിച്ച് മുട്ടക വിരിയിക്കുന്നതിനായുള്ള സംരക്ഷണവും പ്രത്യേക കൂടും ഒരുക്കാനായതായി ഡയറക്ടർ പ്രൊ. ഇ. കുഞ്ഞിരാമൻ അറിയിച്ചു.
ഉയരത്തിൽ രണ്ടാമൻ
ഒട്ടകപക്ഷി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പക്ഷിയാണ് എമു ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഈ പക്ഷിയെ കേരളത്തിൽ ഈയിടെയായി അലങ്കാരത്തിനും മാംസത്തിനും വേണ്ടി ഉപയോഗിക്കുന്നുണ്ട്. എം .വി .ആർ സ്നേയ്ക്ക് പാർക്ക് കുറെ നാളുകളായി ഇത്തരത്തിലുള്ള നാല് പക്ഷികൾക്ക് സംരക്ഷണമൊരുക്കി വരികയാണ് ഇവയിൽ ഒന്നാണ് 8 മുട്ടകൾ ഇട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |