കാഞ്ഞങ്ങാട്: കാലഹരണപ്പെട്ട ചിന്താഗതികൾക്കപ്പുറത്ത് ലോകത്ത് മാറിവരുന്ന നൂതന വിദ്യകളും, സാധ്യതകളും കണ്ടെത്താൻ പൊതു സമൂഹം, പ്രത്യേകിച്ച് യുവാക്കൾ തയ്യാറാകണമെന്ന് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ രവിശങ്കർ പറഞ്ഞു. ജെ .സി .ഐ ഇന്ത്യയുടെ സീനിയർ മെമ്പർമാരുടെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളും മാഹിയും ഉൾപ്പെടുന്ന മേഖല 19 സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല ചെയർമാൻ അബ്ദുൽ നാസ്സർ അദ്ധ്യക്ഷത വഹിച്ചു. മുൻ ദേശീയ അധ്യക്ഷൻ അനിഷ് സി. മാത്യു, ദേശീയ ഉപാദ്ധ്യക്ഷൻ പ്രമോദ് കുമാർ, വി.കെ.സജിത്ത് കുമാർ, സമീർ , ജെയ്സൺ തോമസ്, സത്യ പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. കെ നാഗേഷ് സ്വാഗതവും സജിത്ത് പലേരി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |