SignIn
Kerala Kaumudi Online
Thursday, 19 September 2024 3.46 PM IST

നേത്ര പരിശോധന ക്യാമ്പും കെട്ടിടോദ്ഘാടനവും

Increase Font Size Decrease Font Size Print Page
photo
ഏഴോം ഗാർഡിയൻ എയ്ഞ്ചൽസിന്റെ പാലിയേറ്റീവ് ക്ലിനിക് പുതിയ ബ്ലോക്ക് ഉദ്ഘാടനം എം.വിജിൻ എം.എൽ.എ നിർവഹിക്കുന്നു.

പഴയങ്ങാടി: ഏഴോം ഗാർഡിയൻ ഏഞ്ചൽസിൽ പാലിയേറ്റീവ് ക്ലിനിക് പുതിയ ബ്ലോക്ക് ഉദ്ഘാടനം എം.എൽ.എ എം.വിജിൻ നിർവഹിച്ചു. പാലിയേറ്റീവ് പുതിയ ബ്ലോക്ക് എം.പി മജീദ്ഹാജി ഉദ്ഘാടനം ചെയ്തു. വീഡിയോ ലോഞ്ചിംഗ് ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ നിർവഹിച്ചു. സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് എ.ബി.സി ബഷീർ ഉദ്ഘാടനം ചെയ്തു. ഐ.ബി.എഫ് ഗ്രൂപ്പ് ഫൗണ്ടർ മുസമ്മിൽ, പാലിയേറ്റീവ് അംഗങ്ങളായ ശുക്കൂർ സഅദി, ശഹീൽ, ശംനാദ്, ഫാത്തിമ സിസ്റ്റർ എന്നിവർ പ്രത്യേക ആദരവിന് അർഹരായി.

നൂർ മുഹമ്മദ് മിസ്ബാഹി അദ്ധ്യക്ഷത വഹിച്ചു. റഫീഖ് അമാനി വിഷയവതരണം നടത്തി. ഹാഷിം ഹാജി പുല്ലാഞ്ഞിട, ​ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിശ്വനാഥൻ,​ പഴങ്ങാടി സബ് ഇൻസ്‌പെക്ടർ ഷാജു, സലീം തളിപ്പറമ്പ്, അസ്ലം മലേഷ്യ, സിദ്ധീഖ് ഹാജി പുല്ലാഞ്ഞിട, ഐ ട്രസ്റ്റ് കണ്ണൂർ പി.ആർ.ഒ റഫീഖ്, റഫീഖ് ഹാജി പുല്ലാഞ്ഞിട, ശഫീഖ് ലത്തീഫി, കെ. മൂസ എഴോമൂല, കരീം ഹാജി സംസാരിച്ചു. റഷീദ് സഖാഫി സ്വാഗതവും മിദ്ലാജ് അമാനി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.