കണ്ണൂർ:സംസ്ഥാന സീനിയർ പുരുഷ - വനിത ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ തുടക്കം. മുൻ മന്ത്രി ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി . ദിവ്യ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ കടന്നപ്പള്ളി രാമചന്ദ്രൻ , മുൻ എം.എൽ.എ എം .വി ജയരാജൻ, സ്റ്റേറ്റ് ബാൾ ബാഡ്മിൻറൺ അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ ഹിദായത്തുള്ള, എ. റഷീദ് എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, സംസ്ഥാന പ്രസിഡന്റ് ഹിഖായത്തുള്ള, ജില്ലാ അസോസിയേഷൻ പ്രസിഡന്റ് സി അനിൽകുമാർ എന്നിവർ പതാക ഉയർത്തി. കണ്ണൂർ കോളേജ് ഒഫ് കൊമേഴ്സിന്റെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ കൺവീനർ സി .അനിൽകുമാർ ,കണ്ണൂർ ജില്ലാഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് വി. പി .പവിത്രൻ, ബോക്സിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ശാന്തകുമാർ എന്നിവർ പ്രസംഗിച്ചു. ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |