പാനൂർ: പന്ന്യനൂരിൽ ലൈഫ് ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി അഡ്വ: എ.എൻ.ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ അദ്ധ്യക്ഷത വഹിച്ചു. ഓഫീസ് ഉദ്ഘാടനം പി. ഹരീന്ദ്രൻ നിർവഹിച്ചു. പന്ന്യനൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകൻ ഫണ്ട് ഏറ്റുവാങ്ങലും ഉപഹാര സമർപ്പണവും നടത്തി. മദിരാശി മലയാളി സമാജം ജനറൽ സെക്രട്ടറി തിരുവലത്ത് അനന്തനെ ചടങ്ങിൽ ആദരിച്ചു. കെ.കെ. രാജീവൻ , പി.പി.സുരേന്ദ്രൻ ,പി.പി.പ്രഗീഷ് , എൻ.കുഞ്ഞിമൂസ, എൻ.പി. രാജൻ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.ടി.കെ.പ്രേമൻ സ്വാഗതവും പ്രസിഡന്റ് എ.കെ സതീശൻ നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ തെരുവോര ചിത്രരചനാ മത്സരം ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |