കാഞ്ഞങ്ങാട്: അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കെ.വി.ജയപാൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ.അഹമ്മദ് ഹുസൈൻ, ഡി.കമലാക്ഷ, സുമേഷ് ഇൻസൈറ്റ്, ജേക്കബ് ചുനക്കര എന്നിവർ സംസാരിച്ചു. ടി.വി.കൃഷ്ണൻ സ്വാഗതവും പി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു. പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന സെമിനാർ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പി.വി.കെ പനയാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.ബാലൻ വിഷയം അവതരിപ്പിച്ചു. ഡോ. കെ.വി.സജീവൻ, പി.ദിലീപ് കുമാർ എന്നിവർ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ, ഇ.ജനാർദനൻ, എസ് .നാരായണ ഭട്ട് എന്നിവർ സംസാരിച്ചു. കവി മുരുകൻ കാട്ടാക്കടയെ ചെയർപേഴ്സൺ കെ.വി. സുജാത പൊന്നാടയണിയിച്ച് ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |