പഴയങ്ങാടി:അഞ്ചു വയസ്സുകാരൻ മാസിലിന്റെ കൊഞ്ചലുംചിരിയും ചേരിച്ചി വീട്ടിൽ ഇനിയില്ല. വീട്ടുകാരുടെയും ബന്ധുക്കളുടെയും അയൽവാസികളുടെയും ഓമനയായ ആ അഞ്ചുവയസുകാരൻ ആകസ്മികമായി വിടപറഞ്ഞത്.
രാത്രിയിൽ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ അലങ്കാര മത്സ്യസംഭരണി ദേഹത്ത് മറിഞ്ഞുവീണാണ് മാസിൽ ദാരുണമായി മരിച്ചത്. വീടിന്റെ മുകൾ നിലയിലുള്ള അലങ്കാര മത്സ്യസംഭരണി പിടിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്ത് വീഴുകയായിരന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണവാർത്തയറിഞ്ഞ് ഗൾഫിൽ ജോലിചെയ്യുന്ന പിതാവ് കെ അബ്ദുൾ കരീം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ന് നാട്ടിലെത്തും. പോസ്റ്റുമോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ച് മൂസക്കാം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |