SignIn
Kerala Kaumudi Online
Friday, 20 September 2024 12.56 PM IST

കണ്ണൂർ വിമാനത്താവളത്തിൽ എം.കെ.സ്റ്റാലിന് ഉജ്ജ്വല വരവേൽപ്പ്

Increase Font Size Decrease Font Size Print Page
airport
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സി.പി.എം നേതാക്കളും ഡി.എം.കെ പ്രവർത്തകരും വിമാനത്താവളത്തിൽ നിന്ന് സ്വീകരിക്കുന്നു

മട്ടന്നൂർ: സി.പി.എം.പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കണ്ണൂർ വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് പ്രത്യേക വിമാനത്തിൽ അദ്ദേഹം കണ്ണൂരിലിറങ്ങിയത്.

മന്ത്രി എം.വി.ഗോവിന്ദൻ,സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ഡോ.വി.ശിവദാസൻ എം.പി. തുടങ്ങിയവർ ചേർന്നാണ് സ്റ്റാലിനെ സ്വീകരിച്ചത്. ഡി.എം.കെ.സംസ്ഥാന സെക്രട്ടറി പുതുക്കോട്ടൈ മുരുകേഷ്, പ്രസിഡന്റ് മൂന്നാർ മോഹൻദാസ് തുടങ്ങിയ ഡി.എം.കെ. നേതാക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. സി.പി.എം.,ഡി.എം.കെ. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് സ്റ്റാലിനെ വരവേറ്റത്. ഡി.എം.കെ. പതാകയുടെ നിറത്തിലുള്ള ഷാളുകളണിഞ്ഞ നിരവധി പ്രവർത്തകർ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.