കാഞ്ഞങ്ങാട്: കെ.ജി. മാരാറുടെ സ്മരണദിനമായ 25ന് മടിക്കൈ കമ്മാരൻ സ്മാരക ഫൗണ്ടേഷന്റെ നേതൃത്വത്തിൽ
സംവാദ സദസ് സംഘടിപ്പിക്കും. വൈകുന്നേരം മൂന്നിന് വ്യാപാര ഭവനിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വി. രവീന്ദ്രൻ അദ്ധ്യക്ഷനാവും. അഡ്വ. കെ. രാജഗോപാൽ കരിന്തളം ആമുഖഭാഷണം നടത്തും. ബി.ജെ.പി മുൻ പ്രസിഡന്റ് പി.പി. മുകുന്ദൻ, ദേശീയ സമിതി അംഗം സി.കെ. പദ്മനാഭൻ, സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രൻ, മുൻ കണ്ണൂർ വിസി ഡോ. ഖാദർ മാങ്ങാട്, എ. ഹമീദ് ഹാജി, സി.എച്ച്. സുരേഷ് എന്നിവർ പങ്കെടുക്കും.
അടിയന്തരാവസ്ഥ പോരാളികളെ അസോസിയേഷൻ ഓഫ് എമർജൻസി വിക്ടിംമ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. മോഹനും
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറും ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |