കാഞ്ഞങ്ങാട് : വാസ്തുകലയിലെ മികവിനു ഈ രംഗത്തെ മികച്ച പുരസ്കാരങ്ങൾ നേടിയവരിൽ കാഞ്ഞങ്ങാട്ടുകാരും. ടി.ബി. റോഡിലെ എലൈൻ സ്റ്റുഡിയോ നടത്തിപ്പുകാരായ സന്ദീപ് രാജ് ,ആനന്ദ് എന്നിവരാണു കേരളത്തിലെ 'ബെസ്റ്റ് ആർക്കിടെക്റ്റ് ഗോൾഡൻ ലീഫ് ഉൾപ്പടെയുള്ള അവാർഡുകൾ നേടിയത്. കാസർകോട് ജില്ലയിൽ ഈ പുരസ്കാരങ്ങൾ എത്തുന്നത് ഇതാദ്യമാണ്.
ആർക്കിടെക്ച്ചറിന്റെ ഇന്ത്യൻ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ചാപ്റ്ററിന്റെ അവാർഡ് ആണ് യുവ എൻജിനിയർമാരെ തേടി എത്തിയത്. മന്ത്രി മുഹമ്മദ് റിയാസിൽ നിന്ന് ഇരുവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ഏകകുടുംബ വസതി ഇനത്തിലാണ് സച്ചിൻ ഗോൾഡൺ ലീഫ് പുരസ്കാരം നേടിയത്. ഉത്തരവാദിത്വമുള്ള ആർക്കിടെക്ച്ചർ' ഇനത്തിൽ സിൽവർ ലിഫ് പുരസ്കാരത്തിന് പി.ആനന്ദ് അർഹനായി. അവാർഡിന് അർഹമായ സച്ചിൻ രാജിന്റെ പ്രോജക്റ്റ് കാഞ്ഞങ്ങാട് അമ്പലത്തറയിലെ മിങ്ങോത്ത് താമസക്കാരനായ ആർട്ടിസ്റ്റ് പ്രസാദിന്റെ വീടിന്റെ രൂപകൽപ്പനയാണ്. കാഞ്ഞങ്ങാട് സൗത്തിലെ അഡ്വ.കെ.കെ.രാജീവൻ - ജൂലിയറ്റ് ദമ്പതികളുടെ മകനാണ് യുവ ആർക്കിടെക്റ്റ് സച്ചിൻ രാജ് .കരിവെള്ളൂർ മണക്കാട്ടെ താമസക്കാരായ സുരേഷ് നമ്പൂതിരിയുടെയും ലതയുടെയും മകനാണ് പി.ആനന്ദ്. ഇരുവരും സഹപാഠികളും എ ലൈൻ സ്റ്റുഡിയോ എന്ന സ്ഥാപനത്തിന്റെ സഹസംരംഭകരുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |