കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി കൊട്ടിയൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി.ഇന്നലെ രാവിലെ ഇക്കരെ കൊട്ടിയൂർ ദേവസ്വം ഓഫീസിൽ എത്തിയ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ,മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ ടി.സി.ബിജു,മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി ചെയർമാൻ ടി.കെ. സുധി,സീനിയർ സുപ്രണ്ടുമാരായ പ്രദീപ് കുമാർ,ടി.ബിനീഷ് എന്നിവരെ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സുബ്രഹ്മണ്യൻ നായർ, ട്രസ്റ്റിമാരായ കുളങ്ങരയത്ത് കുഞ്ഞിക്കൃഷ്ണൻ നായർ,ആക്കൽ ദാമോദരൻ നായർ,തിട്ടയിൽ നാരായണൻ നായർ,പാരമ്പര്യേതര ട്രസ്റ്റി പി.ആർ.ലാലു,എക്സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ഓഫീസിൽ വൈശാഖ മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് അവലോകന യോഗം ചേർന്നു.കൂടുതൽ ഭക്തജനങ്ങൾ എത്തിച്ചേരാൻ സാദ്ധ്യതയുള്ളതിനാൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ചെയർമാൻ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ അറിയിച്ചു.തുടർന്ന് കൊട്ടിയൂർ ദേവസ്വത്തിന്റെ ആവശ്യങ്ങളെക്കുറിച്ചും നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.യോഗത്തിൽ എത്തിയ രാജ്യസഭ എം.പി
അഡ്വ.പി.സന്തോഷ് കുമാറിനെ ട്രസ്റ്റി തിട്ടയിൽ നാരായൺ നായർ സ്വീകരിച്ചു.യോഗത്തിനുശേഷം പ്രസിഡന്റ് അക്കരെ സന്നിധാനം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |