കണ്ണൂർ:ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സ്വാതന്ത്റ്യ സമരത്തിൽ വിദ്യാർത്ഥി യുവജനങ്ങൾ വഹിച്ച പങ്ക് പുതിയ തലമുറക്ക് പാഠമാകേണ്ടതാണെന്ന് ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു. ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ കോ-ഓർഡിനേറ്റർമാർക്കുള്ള ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ അദ്ധ്യക്ഷത വഹിച്ചു. 'ജവഹർ ബാൽ മഞ്ചിന്റെ വർത്തമാന കാല പ്രസക്തി ' എന്ന വിഷയത്തിൽ ഡി.സി.സി.ജനറൽ സെക്രട്ടറി കെ.പി.സാജു ക്ലാസ്സെടുത്തു.ജവഹർ ബാൽ മഞ്ചിന്റെ പ്രവർത്തന രൂപരേഖ സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. ലിഷ ദീപക് അവതരിപ്പിച്ചു.കണ്ണൂർ മേയർ അഡ്വ.ടി.ഒ.മോഹനൻ സമാപന സന്ദേശം നൽകി.ജില്ലാ കോഓർഡിറ്റർമാരായ എം.പി.രാജേഷ്,എം.പി.ഉത്തമൻ,സിപി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |