നീലേശ്വരം: സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച് വരുന്ന സഹകരണ കോളേജിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം 30ന് രാവിലെ 10 മണിക്ക് സഹകരണ വകുപ്പ് മന്ത്രി വി.വാസവൻ തറക്കില്ലിടും ഇതിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, ഇ.ഷജീർ, സഹകരണ കോളേജ് പ്രിൻസിപ്പാൾ പി.വി.രാജേഷ്, അസിസ്റ്റന്റ് രജിസ്ട്രാർ എ.രമ, കെ.പി.രവീന്ദ്രൻ കെ.രഘു എന്നിവർ സംസാരിച്ചു.മുൻ എം.പി.പി.കരുണാകരൻ (ചെയർമാൻ) കെ.പി.രവീന്ദ്രൻ (ജനറൽ കൺവീനർ) കെ.രഘു കൺവീനർ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |