കൂത്തുപറമ്പ് : മാനന്തേരിയിൽ സി.പി.എം ലോക്കൽ കമ്മറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ കെ ജി ഭവന് നേരെ ബോംബേറ്. വ്യാഴാഴ്ച്ച രാത്രി 10.30 ഓടെയാണ് മാനന്തേരി സത്രത്തിന് സമീപമുള്ള ലോക്കൽ കമ്മറ്റി ഓഫീസിന് നേരെ ബോംബേറ് ഉണ്ടായത്. ഇരുട്ടിന്റെ മറവിൽ എത്തിയ അക്രമി സംഘം ഓഫീസിന് നേരെ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു.
ശക്തമായ സ്ഫോടനത്തിൽ കെട്ടിടത്തിന്റെ സൺ ഷേഡിനും തറക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജനൽ ഗ്ലാസുകളും തകർന്നു. ഉഗ്രശേഷിയുള്ള നാടൻ ബോംബാണ് ഓഫീസിന് നേരെ എറിഞ്ഞതെന്നാണ് കരുതുന്നത്. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും, ഡാഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ , കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. കണ്ണവം പൊലീസ് ഇൻസ്പെക്ടർ പി. പ്രദീഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
സി.പി.എം സംസ്ഥാന കമ്മറ്റി അംഗം വത്സൻ പനോളി , ജില്ലാ കമ്മറ്റി അംഗം കെ.ധനജ്ഞയൻ , ഏരിയാ സെക്രട്ടറി ടി.ബാലൻ, എം.സുകുമാരൻ , പഞ്ചായത്ത് പ്രസിഡന്റ് വി.ബാലൻ, യു.പി.ശോഭ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. അക്രമത്തിന് പിന്നിൽ സാമൂഹ്യ ദ്രോഹികളാണെന്നും കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |