കോടിയേരി പങ്കെടുക്കും
കണ്ണൂർ: പയ്യന്നൂരിലെ ചില നേതാക്കൾക്കെതിരെ ഉയർന്ന സാമ്പത്തികക്രമക്കേട് സംബന്ധിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇതേ കുറിച്ച് ചർച്ച ചെയ്യാൻ സി.പി.എം ജില്ലാ കമ്മിറ്റി ചേരുന്നു. ജൂൺ ഒന്നിന് ചേരുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും.
വ്യാജ രസീതിൽ തിരഞ്ഞെടുപ്പ് ഫണ്ട് പിരിവ്, കെട്ടിട നിർമ്മാണ ഫണ്ടിലെയും രക്തസാക്ഷി ഫണ്ടിലേയും തിരിമറികൾ എന്നിവയടക്കമുള്ള ആരോപണങ്ങളാണ് ചില നേതാക്കൾക്കെതിരെ സമീപകാലത്ത് ഉയർന്നത്. ഈ ആരോപണങ്ങളിൽ ഏരിയാകമ്മിറ്റി അന്വേഷണം നടത്തി ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന് വ്യാജരസീതുൾപ്പെടെയുള്ളയുള്ള തെളിവുകൾ ലഭിച്ചിരുന്നു. ഇതിനിടയിലാണ് കടബാദ്ധ്യതയിൽപ്പെട്ടുകിടക്കുന്ന രക്തസാക്ഷി കുടുംബത്തെ സഹായിക്കാൻ പിരിച്ചെടുത്ത തുകയിൽ കൈയിട്ടുവാരിയെന്ന ആരോപണവും ഉയർന്നത്.
ആരോപണങ്ങൾ മാദ്ധ്യമസൃഷ്ടിയാണെന്നാണ് ഇതുവരെ പാർട്ടി സ്വീകരിച്ച നിലപാട്. പാർട്ടിയുടെ സ്വാഭാവിക പ്രസ്താവനയുമുണ്ടായി. ആരോപണ വിധേയരായവർക്ക് പാർട്ടി ക്ലീൻചിറ്റ് നൽകിയെന്ന വിവരവും ഇതിനിടയിൽ പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |