പയ്യന്നൂർ : കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയുടെ (കുഫോസ്) കീഴിൽ പയ്യന്നൂരിൽ ഫിഷറീസ് കോളേജ് തുടങ്ങുന്നതിന് ഭരണാനുമതി ലഭിച്ചതായി ടി. ഐ .മധുസൂദനൻ എം.എൽ.എ. അറിയിച്ചു.ഈ അദ്ധ്യയന വർഷം മുതൽ ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് ( ബി.എഫ്.എസ്.സി.)ബാച്ച് ആരംഭിക്കുന്നതിനാണ് അനുമതി. കോളേജിനായി കോറോത്ത്12.5 ഏക്കർ റവന്യൂ ഭൂമിക്ക് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. സ്വന്തം കാമ്പസും കെട്ടിടവും ആകുന്നതുവരെ പയ്യന്നൂരിൽ കെട്ടിടം വാടകയ്ക്ക് എടുത്ത് കോളേജ് ആരംഭിക്കുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. താത്കാലിക കെട്ടിടം കണ്ടെത്തി ഈ അദ്ധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ.അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |