തലശ്ശേരി: ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയും ഗുരുവിന്റെ മഹാസങ്കൽപ്പമായ മതപാഠശാലയായ ബ്രഹ്മ വിദ്യാലയത്തിന്റെ കനകജൂബിലിയും രണ്ട് ദിനങ്ങളിലായി ആഘോഷിക്കുന്ന ജഗന്നാഥ ക്ഷേത്രാങ്കണം മഹായോഗിയുടെ സ്മരണ നിറയുന്നതായി. മുതിർന്ന സന്യാസിശ്രേഷ്ഠർ ഉൾപ്പെടെ നിരവധി ആത്മീയാചാര്യന്മാരാണ് വിവിധ പരിപാടികളിൽ സംബന്ധിക്കാൻ ഇവിടെ എത്തിയത്.
ജഗന്നാഥ ക്ഷേത്ര ചരിത്രത്തിലെ അപൂർവ്വമായ സന്യാസി സംഗമമാണിത്. ശിവഗിരി മഠത്തിലെ വൈദിക കർമ്മങ്ങളനുസരിച്ചുള്ള ഗുരുപൂജയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്നത്. ഇന്ന് കാലത്ത് ഏഴു മണിക്ക് ശിവഗിരി മഠത്തിലെ സന്യാസിമാർക്കായി നടത്തുന്നയ യതിപൂജ സമാദരമടക്കം നിരവധി ചടങ്ങുകളാണ് ക്ഷേത്രാങ്കണത്തിൽ നടക്കുന്നത്.
ഗുരുധർമ്മ സമാജം ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് , ശ്രീ നാരായണ ധർമ്മസംഘം മിഷൻ ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി വിശാലാനന്ദ , കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം സെക്രട്ടറി ബോധി തീർത്ഥ, ഗുരുധർമ്മ പ്രചാരണ സഭ അസി. രജിസ്ട്രാർ സി.ടി. അജയകുമാർ തുടങ്ങി ശിവഗിരി മഠത്തിലെ മുതിർന്ന സന്യാസി ശ്രേഷ്ഠർ ജഗന്നാഥ ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |