കാഞ്ഞങ്ങാട് : കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം 8 ന് വെള്ളരിക്കുണ്ടിൽ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വെള്ളരിക്കുണ്ട് ബ്ലോക്ക് ആരോഗ്യ കേന്ദ്ര പരിസരത്തു നിന്ന് റാലി ആരംഭിക്കും. ഡി.സി. സി പ്രസിഡന്റ് പി.കെ. ഫൈസൽ അദ്ധ്യക്ഷത വഹിക്കു. കാട്ടു പന്നികളെ ഉപാധികൾ ഇല്ലാതെ വെടി വെച്ച് കൊല്ലാൻ കർഷകർക്ക് അനുമതി നൽകുക, നഷ്ട പരിഹാരതുക പുതുക്കി നിശ്ചയിക്കുക, തുടങ്ങി നിരവധി വിഷയങ്ങളുന്നയിച്ചു കൊണ്ടാണ് സമരം. വാർത്ത സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ, രാജു കട്ടക്കയം, വിനോദ് കുമാർ പള്ളയിൽ വീട്, ടോമി പ്ലാച്ചേനി, പി.വി സുരേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |