SignIn
Kerala Kaumudi Online
Thursday, 19 September 2024 5.27 AM IST

ഡോ. ഫാത്തിമ അസ്ര ഫസലിന് പുരസ്കാരം കൈമാറി

Increase Font Size Decrease Font Size Print Page
murali
തലശ്ശേരി മുസ് ലിം അസോസിയേഷനും ടി.പി.കുട്ടിയമ്മു സാഹിബ് ലൈബ്രറിയും ഏർപ്പെടുത്തിയ കെ. എം. ഗോവി പുരസ്‌കാരദാനചടങ്ങിൽ കെ മുരളീധരൻ എം.പി സംസാരിക്കുന്നു

തലശ്ശേരി : പ്രമുഖ ഭാഷാഗവേഷകനും കൊൽക്കത്ത നാഷണൽ ലൈബ്രറിയിൽ ദീർഘകാലം ബിബ്ളിയോഗ്രഫി എഡിറ്ററുമായിരുന്ന കെ.എം.ഗോവിയുടെ പേരിൽ തലശ്ശേരി മുസ് ലിം അസോസിയേഷൻ ടി.പി.കുട്ട്യമ്മു സാഹിബ് ലൈബ്രറി ഏർപ്പെടുത്തിയ പുരസ്‌കാരം വിജ്ഞാന മാനേജ്‌മെന്റ് രംഗത്തെ മികച്ച സേവനത്തിന് തിരുപ്പതി ഐ. ഐ.ടി സെൻട്രൽ ലൈബ്രറി ഉദ്യോഗസ്ഥ ഡോ. ഫാത്തിമ അസ്ര ഫസലിന് കെ.മുരളീധരൻ എം.പി സമ്മാനിച്ചു. എ. പി. അഹമ്മദ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സി.കെ.പി. റഈസ് അദ്ധ്യക്ഷത വഹിച്ചു. പാരിസ് പ്രസിഡൻസി ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. ടി. ആസഫലി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. നഗരസഭാ മുൻ ചെയർമാൻ എം.വി. മുഹമ്മദ് സലീം, പി.പി.പവിത്രൻ, പ്രൊഫസർ എ.പി. സുബൈർ, അഡ്വ. ടി.പി.സാജിദ്, പി.എം. അബ്ദുൽ ബഷീർ എന്നിവർ സംസാരിച്ചു. സി എ.അബൂബക്കർ സ്വാഗതവും എ.കെ.ഇബ്രാഹീം നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.