SignIn
Kerala Kaumudi Online
Friday, 20 September 2024 8.50 PM IST

മട്ടന്നൂർ നാളെ ബൂത്തിലേക്ക്

Increase Font Size Decrease Font Size Print Page
matt

വോട്ടെണ്ണൽ 22ന്

മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 35 പോളിംഗ് ബൂത്തുകളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ 10 മുതൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് സെക്ടറൽ ഓഫീസർമാർ ഏറ്റുവാങ്ങി പ്രത്യേകം വാഹനങ്ങളിൽ ബൂത്തുകളിൽ എത്തിക്കും. ഒരു സെക്ടറൽ ഓഫീസർക്ക് അഞ്ച് ബൂത്തുകളുടെ ചുമതലയുണ്ടാവും. ആകെ ഏഴ് സെക്ടറൽ ഓഫീസർമാരുണ്ടാവും.
പോളിംഗ് ഉദ്യോഗസ്ഥർ ഇന്ന് 12 മണിയോടെ നേരിട്ട് പോളിംഗ് സ്‌റ്റേഷനുകളിൽ എത്തുകയാണ് ചെയ്യുക. റിസർവ് ഉദ്യോഗസ്ഥർ വിതരണ കേന്ദ്രത്തിലെത്തും. ഓരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് പേരുണ്ടാവും. പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവുകൾ കൈമാറിയിട്ടുണ്ട്. 175 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇതിന് പുറമെയാണ് റിസർവ് ഉദ്യോഗസ്ഥർ.
വോട്ടെടുപ്പ് കഴിഞ്ഞ് സെക്ടറൽ ഓഫീസർമാർ സീൽ ചെയ്ത ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ബൂത്തുകളിൽ ചെന്ന് ശേഖരിച്ച് വോട്ടെണൽ കേന്ദ്രമായ മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിക്കും. 22 ന് രാവിലെ 10 മണി മുതലാണ് വോട്ടെണ്ണൽ.

പൊതുഅവധി പ്രഖ്യാപിച്ചു

വോട്ടെടുപ്പ് നടക്കുന്നതിനാൽ അന്നേദിവസം, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം നഗരസഭാ പരിധിയിലെ മുഴുവൻ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ 20ന് വേതനത്തോടു കൂടിയുള്ള അവധി പ്രഖ്യാപിക്കുന്നുവെന്ന് ലേബർ കമ്മീഷണർ ഉറപ്പാക്കണം.

പ്രാദേശിക അവധി പ്രഖ്യാപിച്ചു

വോട്ടെടുപ്പ് നടക്കുന്നതിനാൽ മട്ടന്നൂർ നഗരസഭാ പരിധിയിലെ കേരള സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 20ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. പോളിംഗ് ബൂത്തുകളായി നിശ്ചയിച്ച സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 19നും 20നും വോട്ടെണ്ണൽ കേന്ദ്രമായ മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂളിന് ആഗസ്റ്റ് 19, 20, 22 തീയതികളിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.