നീലേശ്വരം: ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി എ)കാസർകോട് ജില്ലാ സമ്മേളന സ്വാഗത സംഘ രൂപീകരണയോഗം നീലേശ്വരം വ്യാപാരഭവനിൽ വച്ചു നടന്നു. ജില്ലാ പ്രസിഡന്റ് എൻ.എ.ഭരതൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ താരം പി.പി.കുഞ്ഞി കൃഷ്ണൻ (ന്നാ താൻ കേസ് കൊട് ഫെയിം)ഉദ്ഘാടനം ചെയ്തു. നീലേശ്വരം ടൗൺ വാർഡ് കൗൺസിലർ ഇ ഷജീർ മുഖ്യതിഥിയായിരുന്നു സംസ്ഥാന സെക്രട്ടറി ഉണ്ണി കൂവോട് മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന ഫോട്ടോഗ്രാഫി ക്ലബ്ബ് കോ-ഓർഡിനേറ്റർ ഗോവിന്ദൻ ചങ്കരംകാട്, സംസ്ഥാന കമ്മിറ്റി അംഗം ഹരീഷ് പാലക്കുന്ന്,ജില്ലാ ട്രഷറർ വേണു കുമ്പള ദിനേശൻ ഇൻസൈറ്റ്, പ്രജിത കലാധരൻ, കെ.സുധിർ , രാജേന്ദ്രൻ, സുരേഷ് ആചാര്യ, പ്രജിത് കളർ പ്ലസ്, മുഹമ്മദ് കുഞ്ഞി, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.വാസു സ്വാഗതവും നീലേശ്വരം മേഖല സെക്രട്ടറി രാജേഷ് അനാമിക നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |