SignIn
Kerala Kaumudi Online
Thursday, 19 September 2024 5.12 AM IST

കുട്ടികൾക്കൊപ്പം കണ്ണൂർ: ഒരുവർഷത്തെ പദ്ധതിയുമായി പൊലീസ്

Increase Font Size Decrease Font Size Print Page
police

കണ്ണൂർ: കുട്ടികൾക്കൊപ്പം കണ്ണൂർ എന്ന ഹാഷ് ടാഗുമായി ജില്ലാ പൊലീസ് ജനമൈത്രി പൊലീസിംഗിന്റെ ഭാഗമായി ഒരു വർഷം നീളുന്ന കർമ്മപദ്ധതി നടപ്പിലാക്കുന്നു. മയക്കുമരുന്ന് മാഫിയ ജില്ലയിലെ സ്‌കൂളുകളിലുംകോളേജുകളിലും പിടിമുറുക്കിയ സാഹചര്യത്തിലാണ് സ്റ്റുഡന്റ് പൊലീസ് ചൈൽഡ് ലൈൻ, എക്‌സൈസ്, ശിശു,വനിതാ സുരക്ഷാവിഭാഗം, ഹോപ്പ്, റെയിൽവേ പൊലീസ്, പട്ടികജാതി പട്ടിക വർഗവകുപ്പ്, റെയിൽവേ പൊലീസ്, ഡി.സി. ആർ.സി, ലീഗൽ അതോറിറ്റി എന്നിവയെ കോർത്തിണക്കി വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന ബോധവത്ക്കരണപരിപാടികൾ നടത്തും. ജില്ലാനോഡൽ ഓഫീസറായ അഡീ. എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിൽ അസി. പൊലിസ് കമ്മിഷണറുടെ കാര്യാലയത്തിൽ നടന്ന യോഗത്തിൽ എ.സി.പി ടി.കെ രത്നകുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാലീഗൽ അതോറിറ്റിസെക്രട്ടറി സബ് ജഡ്ജ് വിൻസി ആൻ പീറ്റർ ജോസഫ്,ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ കെ.വി രജുഷ, വനിതാ പ്രൊട്ടക്ഷൻ ഓഫിസർ പി.സുലജ, സൈക്കോളജിസ്റ്റ് ഡോ.സുധാകരൻ, എക്‌സൈസ് ഇൻസ്‌പെക്ടർ ഉനൈസ് അഹ്മദ്, ചൈൽഡ് ലൈൻ കോർഡിനേറ്റർ കെ.ബീന എന്നിവർ സംസാരിച്ചു. കെ.രാജേഷ് സ്വാഗതവും സി.വി.തമ്പാൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.