കണ്ണൂർ: അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടെ മയക്കുമരുന്നുകേസിലെ പ്രതിയെ അറസ്റ്റു ചെയ്യുന്നതിനിടെ പൊലീസിനെ ആക്രമിച്ചു. .പരുക്കേറ്റ ടൗൺ സി. ഐ വിനുമോഹൻ ഉൾപ്പെടെയുള്ള നാലുപേർജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സി. ഐ ബിനുമോഹൻ, എ. എസ്. ഐ രഞ്ജിത്ത്,സി.പി.ഒമാരായ രാജേഷ്, നാസർ എന്നിവർക്കാണ് ഇന്നലെ ഉച്ചയ്ക്ക് പ്രതിയുടെ അക്രമത്തിൽ പരുക്കേറ്റത്. എം.ഡി.എം. എകേസിൽ പ്രതിയായ അരോളിയിലെ ഷംഷാദ് പുതിയ തെരുവിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ടൗൺ സി.ഐയും സംഘവും പ്രതിയെ പിടികൂടാനെത്തിയത്.
പുതിയതെരു മാർക്കറ്റിനകത്ത് വെച്ച് ഷംഷാദിനെ പൊലീസ് സംഘം പിടികൂടുന്നതിനിടെയിൽ അവരെ കൈയേറ്റം ചെയ്തു തള്ളിവീഴ്ത്തിയ ശേഷം ഓടിരക്ഷപ്പെട്ടു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇതിനിടെയാണ് സി.ഐക്കും സംഘത്തിനും പരുക്കേറ്റത്.ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ പൊലിസുകാർ പിന്നീട് ആശുപത്രി വിട്ടു. ഷംഷാദിനെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |