കാസർകോട്: കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടാർ പോക്കറടുക്കയിലെ അബ്ദുൾ നിജാദ്(33), മനാഫ്(32) എന്നിവരെയാണ് ആദൂർ എസ്.ഐ ഉണ്ണികൃഷ്ണൻ അറസ്റ്റു ചെയ്തത്. എസ്.ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വൈകിട്ട് മൂന്നരയോടെ കുണ്ടാർ പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ കടന്നുവന്ന കാർ പൊലീസ് തടയുകയായിരുന്നു. പൊലീസിനെ കണ്ട് കാർ നിർത്തി നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പിന്തുടർന്ന് പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് 1.04 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. നിജാദും മനാഫും നേരത്തെ മയക്കുമരുന്ന് കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐയെ കൂടാതെ അഡീഷണൽ എസ്.ഐ മധുസൂദനൻ, സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, അജയ് വിൽസൺ, ഗുരുരാജ്, ശ്രീജിത്ത് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |