SignIn
Kerala Kaumudi Online
Friday, 20 September 2024 4.31 AM IST

അഴിത്തല പുലിമുട്ടിൽ ലൈറ്റ് സ്ഥാപിച്ചു

Increase Font Size Decrease Font Size Print Page
light-house

അഴിത്തല : അഴീത്തല പുലിമുട്ടിൽ മത്സ്യതൊഴിലാളികൾക്ക് ദിശാ സൂചനയായി ഗൈഡ് ലൈറ്റ് സ്ഥാപിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്നും രാത്രിസമയം തിരിച്ചുവരുമ്പോൾ ഉണ്ടാകുന്ന പ്രയാസം ദൂരീകരിക്കുന്നതിനായാണ് പുലിമുട്ടിൽ ഗൈഡ്ലൈറ്റ് സ്ഥാപിച്ചത്. മത്സ്യതൊഴിലാളികളുടെ ആവശ്യം കണക്കിലെടുത്ത് ഹാർബർ എൻജിനീയറിംഗ് വകുപ്പിന് പഞ്ചായത്ത് പ്രസിഡന്റ് നിവേദനം നൽകിയിരുന്നു. ഉദ്ഘാടനചടങ്ങിൽ പടന്ന പഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, ഒന്നാം വാർഡ് മെമ്പർ എം.അബ്ദുൾ സലാം, പഞ്ചായത്തംഗം വി.മധു, ഹാർബർ എൻജിനീയറിംഗ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. പുലിമുട്ടിൽ അഴിമുഖത്ത് പലപ്പോഴും അപകടം ഉണ്ടാകുന്ന മേഖലയാണിത്. കടലിൽ നിന്നും കര കാണാൻ സാധിക്കാത്തതിനാൽ പലപ്പോഴും അപകടങ്ങൾ ഉണ്ടാവാറുണ്ട്. ലൈറ്റ് സ്ഥാപിച്ചതോടെ ഈ പ്രശ്നത്തിന് പരിഹാരമാവും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.