SignIn
Kerala Kaumudi Online
Friday, 20 September 2024 3.43 AM IST

പയ്യന്നൂരിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധം

Increase Font Size Decrease Font Size Print Page
dog

പയ്യന്നൂർ : വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുവാനും ഒക്ടോബർ 30നുള്ളിൽ ലൈസൻസ് എടുക്കാത്തവർക്കെതിരെ

കർശന നടപടികൾ സ്വീകരിക്കുവാനും ചെയർപേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.കുടുംബശ്രീ അംഗങ്ങളുടെ സഹായത്തോടെ ഓരോ വീടുകളുo സന്ദർശിച്ച് വളർത്ത് മൃഗങ്ങളുടെ കണക്കെടുപ്പ് നടത്തും.

വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വാക്നിനേഷന് സൗകര്യം ഏർപ്പെടുത്തുവാനും ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച്

എ ബി സി പ്രോഗ്രാമിനോടൊപ്പം ഷെൽട്ടർ സൗകര്യം ഒരുക്കുവാനും തീരുമാനിച്ചു.പ്രജനന കേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യം പ്രത്യേകിച്ചും ഭക്ഷണാവിശിഷ്ടങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചു. നഗരസഭ ബൈപാസ് റോഡ് റീ ടാറിംഗ് നടത്തുന്നതിന് 37.20 ലക്ഷം രൂപയുടെ ടെൻ‌ഡർ അംഗീകരിച്ചു . പുതിയ ബസ് സ്റ്റാൻഡ് - കുട്ടികളുടെ പാർക്ക് റോഡ് റീ ടാറിംഗിന് റീ ടെൻ‌ഡറിന് വെക്കുവാൻ തീരുമാനിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.