കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ട് ഗവ.എൽ.പി സ്കൂളിന് പൂർവ വിദ്യാർത്ഥി സംഘടന ഭക്ഷണശാല നിർമ്മിച്ചു നൽകി. കെ.വി.ചന്തുവിന്റെ സ്മരണയ്ക്കായാണ് ഡൈനിംഗ് ഹാൾ നിർമ്മിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹായത്താൽ 10 ലക്ഷം രൂപ ചിലവഴിച്ചു 90 ദിവസം കൊണ്ടാണ് കെട്ടിടം നിർമ്മിച്ചത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. കെ.വിശ്വനാഥൻ ഫോട്ടോ അനാഛാദനം ചെയ്തു. ജനപ്രതിനിധികളായ കെ.മീന, കെ.വി ലക്ഷ്മി, ബേക്കൽ എ ഇ ഒ പി.കെ.സുരേഷ്, ചന്ദ്രൻ മണലിൽ, കെ.മോഹനൻ, എം.അനിത എന്നിവർ സംസാരിച്ചു. സി.വി.പ്രകാശൻ സ്വാഗതവും, എം.കെ.വിജയകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |