കണ്ണൂർ: കണ്ണൂർ നഗരത്തിന് ഒൻപതു ദിവസത്തെ ആഘോഷങ്ങളുടെ രാവുകൾ സമ്മാനിച്ചുകൊണ്ട് കണ്ണൂർ ദസറ ആഘോഷങ്ങൾ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.
നോവലിസ്റ്റ് എം. മുകുന്ദൻ ചടങ്ങിൽ മുഖ്യാതിഥിയായി. ദസറ ആഘോഷങ്ങൾ ഏറ്റവും കൂടുതലായി നടക്കുന്നത് ഉത്തരേന്ത്യയിൽ ആണെന്നും കീഴാളർക്ക് രാമായണ നാടക കഥാപാത്രങ്ങളിലൂടെ ആണെങ്കിലും ദൈവത്തിന്റെ പദവി ലഭിക്കുന്ന അസുലഭ അവസരമാണ് ഉത്തരേന്ത്യയിൽ ദസറ ആഘോഷങ്ങളിലൂടെ കൈവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മേയർ അഡ്വ. ടി.ഒ മോഹനൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ, സിനിമാതാരം വിനീത് കുമാർ, ഡെപ്യൂട്ടി മേയർ കെ. ഷബീന, അഡ്വ റഷീദ് കവ്വായി, അഡ്വ. അബ്ദുൽ കരീം ചേലേരി, വെള്ളോറ രാജൻ, എൻ. ഹരിദാസ്, സുമ ബാലകൃഷ്ണൻ, ഇ.പി ലത, സി. സീനത്ത്, സുരേഷ് ബാബു എളയാവൂർ, എൻ. സുകന്യ, കെ.എൻ ജയരാജ്, എ.വി അജയകുമാർ, സിജി ഉലഹന്നാൻ, കെ.സി രാജൻ, വി. ജ്യോതിലക്ഷ്മി, കെ സജീവൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |