മാഹി:ധീരദേശാഭിമാനികൾ ജീവൻ പണയപ്പെടുത്തി നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കാൻ പോരാടേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിലെ മംഗലാട്ട് രാഘവന്റെ പങ്ക് അവിസ്മരണീയമാണെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ പോണ്ടിച്ചേരി ഡെപ്യൂട്ടി സ്പീക്കർ പി.കെ സത്യാനന്ദൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
വിജയരാഘവൻ ചേലിയ അനുസ്മരണഭാഷണം നടത്തി. മംഗലാട്ട് രാഘവന്റെ ലേഖന സമാഹാരം വെളിച്ചം നിറഞ്ഞ വഴികൾ എൻ.പി.ചെക്കുട്ടി പ്രകാശിപ്പിച്ചു. പി.പി.രാമചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. അഡ്വ. റജിനാർക്ക് സംസാരിച്ചു. ഡോ.മഹേഷ് മംഗലാട്ട് സ്വാഗതവും രാജീവ് മംഗലാട്ട് നന്ദിയും പറഞ്ഞു. തുടർന്ന് നടന സെമിനാറിൽ ഡോ. ദിലീപ്!രാജ് അദ്ധ്യക്ഷത വഹിച്ചു. എം.എം. സോമശേഖരൻ, അഡ്വ. റെജിനാർക്ക്, വിജയരാഘവൻ ചേലിയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ദിനേശ് മംഗലാട്ട് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |