നീലേശ്വരം: കക്കാട്ട് ഗവ.ഹയർസെക്കൻഡറി സ്കൂൾ കായികാദ്ധ്യാപിക പ്രീത മോൾക്ക് നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ നേഷൻ ബിൽഡർ അവാർഡ് .വിദ്യാഭ്യാസ മേഖലയിൽ റോട്ടറി നൽകുന്ന പരമോന്നത അവാർഡാണ് നീലേശ്വരം റോട്ടറി ക്ലബ്ബ് ഇവർക്ക് നൽകിയത്.
തന്റെ 25 വർഷത്തെ സേവനത്തിനിട യിൽ വിവിധ കായികമത്സരങ്ങളിലായി കുട്ടികളെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയ തലത്തിലുംഇവർ കുട്ടികളുമായി എത്തിയിട്ടുണ്ട്. അവാർഡ് ദാനചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ശിവദാസ് കീനേരി അദ്ധ്യക്ഷത വഹിച്ചു.കെ. സി മാനവർമരാജ അവാർഡ് സമ്മാനിച്ചു. ഡെപ്യൂട്ടി കോർഡിനേറ്റർ പി.ഇ.ഷാജിത് അസിസ്റ്റന്റ് ഗവർണർ വി.അനിൽകുമാർ, ടി.വി.വിജയൻ, എൽ.എൻ.പ്രഭു, ബാലൻ കക്കാണത്ത്, സെക്രട്ടറി കെ.പ്രശാന്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |