പരിയാരം: പണിയായുധം മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ ജാർഖണ്ഡ് പട്ടാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാലുമു സ്വദേശി സന്ദീപ് പ്രജാപതി, ജാർഖണ്ഡ് ബിമി ബൊക്കാറോയിലെ മുഹമ്മദ് മജ്ഹാർ എന്നിവ രാണ് പിടിയിലായത് പരിയാരം പ്രിൻസിപ്പൽ എസ്.ഐ നിബിൻ ജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തതത്. ദേശീയപാത വികസനപ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ കീഴിലെ തൊഴിലാളികളാണ് ഇരുവരും. ഏബേറ്റിന് സമീപമുള്ള വർക്ക് ഷെഡിൽ സൂക്ഷിച്ചതായിരുന്നു ജോലിക്കാർ ഷെഡിൽ നോക്കിയപ്പോഴാണ് പണിയായുധങ്ങൾ കാണാതായത് മനസിലായത്. 85,000 രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. സൈറ്റ് സൂപ്പർവൈസർ ശശിധരന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ സി.സി ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കവർച്ച ചെയ്ത സാധനങ്ങൾ ചെറുതാഴം ഭാസ്കരൻ പീടികയിലെ ആക്രിക്കടയിലാണ് വിറ്റത്.
പടം''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |