SignIn
Kerala Kaumudi Online
Thursday, 19 September 2024 10.34 AM IST

റോഡ് സുരക്ഷാസമിതി കാര്യക്ഷമമാക്കണം: റാഫ്

Increase Font Size Decrease Font Size Print Page
road

കണ്ണൂർ: ജില്ലയിൽ റോഡ് സുരക്ഷാ സമിതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറം റാഫ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങളും നിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിൽ അധികൃതർ അലംഭാവം നടിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ബോധവത്കരണത്തിലൂടെ റോഡ് സംസ്‌കാരം വളർത്തിക്കൊണ്ടു വന്നാൽ ഒരു പരിധി വരെ റോഡപകടങ്ങൾ നിയന്ത്രിക്കാൻ കഴിയും. ജില്ലാ റോഡ് സുരക്ഷാ സമിതിയിൽ വാഹന ഉപയോക്താക്കളുടെ പ്രതിനിധികളെയും ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എൻ. കൃഷ്ണൻകുട്ടി, സി.പി സലിം വേങ്ങാട്, കെ. വത്സ തിലകൻ, അബൂബക്കർ ഹാജി, അനിൽ കരിയാട്, ഇ.കെ പവിത്രൻ കടവത്തൂർ. സുബൈദ, വത്സൻ ചാലോട്, എം. കാർത്തികേയൻ, ഇ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, ROAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.