SignIn
Kerala Kaumudi Online
Thursday, 19 September 2024 2.01 AM IST

കണ്ണൂർ,​ കാസർകോട് ജില്ലകളിലെ 31 വില്ലേജുകൾ 'എന്റെ ഭൂമി'യിൽ ഭൂവിവരങ്ങൾ വിരൽത്തുമ്പിൽ

Increase Font Size Decrease Font Size Print Page
land

കണ്ണൂർ: റവന്യു, രജിസ്‌ട്രേഷൻ, സർവെ എന്നീ വകുപ്പുകളിലെ ലാൻഡ് റെക്കോർഡ്‌സ് സംബന്ധമായ സേവനങ്ങൾ ഏകജാലക സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന എന്റെ ഭൂമി പദ്ധതി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് യാഥാർത്ഥ്യമാകുമ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ ആദ്യഘട്ടത്തിൽ നടപ്പിലാകുക 31 വില്ലേജുകളിൽ. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലാകും പദ്ധതി നടപ്പിലാക്കുക.

'എല്ലാവർക്കും ഭൂമി' എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ആശയം മുൻനിർത്തിയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. നാലു വർഷം കൊണ്ട് സംസ്ഥാനത്തെ ഭൂമി ശാസ്ത്രീയമായി അളന്ന് ഭൂരേഖകൾ ഡിജിറ്റലായി സൂക്ഷിക്കും. സർവേ സഭകൾക്ക് ക്ലാസെടുക്കാൻ ഒരു വില്ലേജിൽ രണ്ട് ഉദ്യോഗസ്ഥരടക്കം 400 പേർക്കാണ് പരിശീലനം നൽകുന്നത്. ഡിജിറ്റൽ സർവ്വേ നടപ്പിലാക്കുന്നതിനു വേണ്ടി വകുപ്പിലെ ജീവനക്കാർക്ക് പുറമേ സാങ്കേതിക പരിജ്ഞാനമുള്ള 1,500 സർവേയർമാരെയും 3,200 സഹായികളെയും താത്കാലികമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തരം നിയമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

നേട്ടങ്ങൾ

ഭൂമിസംബന്ധമായ വിവരങ്ങൾക്ക് കൃത്യതയും സുതാര്യതയും

റവന്യൂ, രജിസ്‌ട്രേഷൻ, സർവ്വേ സേവനങ്ങൾ ഒരുമിച്ച് ലഭിക്കും.
ഭൂവിവരങ്ങളുടെ അപ്‌ഡേഷൻ എളുപ്പത്തിൽ സാദ്ധ്യമാകും.
അപേക്ഷകളിൽ വേഗത്തിൽ തീർപ്പ്,​ പല ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാകും

പ്രയോജനം ഈ വില്ലേജുകളിൽ

കണ്ണൂർ താലൂക്ക് - കണ്ണൂർ 1,​ 2,​ പള്ളിക്കുന്ന്,​ എളയാവൂർ,​ പുഴാതി,​ വളപട്ടണം,​ അഴീക്കോട് സൗത്ത്,​

തലശേരി താലൂക്ക്- കോട്ടയം മലബാർ

ഇരിട്ടി താലൂക്ക്- വിളമന, കണിച്ചാർ, ആറളം, ചാവശേരി, കരിക്കോട്ടക്കരി

മഞ്ചേശ്വരം താലൂക്ക്- മഞ്ചേശ്വരം,​ കടമ്പാർ,​ കുളൂർ,​ മജിബയൽ,​ മുഡംബയൽ,​ ഹോസബേട്ടു,​ ബംഗര മഞ്ചേശ്വരം,​ ചെങ്കള,​ മുട്ടത്തൊടി,​ കുംബഡാജേ

കാസർകോട് താലൂക്ക്- അടുക്കത്ത് ബയൽ,​ കളനാട്,​ ചെമ്മനാട്,​ പെരുമ്പള,​ തളങ്കര

ഹോസ്ദുർഗ് താലൂക്ക്- നീലേശ്വരം,​ കാഞ്ഞങ്ങാട്,​ നോർത്ത് തൃക്കരിപ്പൂർ

ശാസ്ത്രീയമായ ഡിജിറ്റൽ സർവേയിലൂടെ നാലുവർഷം കൊണ്ട് ഭൂരേഖകൾ തയ്യാറാക്കി അതിർത്തി നിർണ്ണയിക്കുന്ന പദ്ധതിയാണിത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ റവന്യൂ, സർവ്വേ, റജിസ്ട്രേഷൻ ഓഫീസുകളിൽ കയറിയിറങ്ങേണ്ട ആവശ്യം വരില്ല.

എം.ബി രാജേഷ്, തദ്ദേശ വകുപ്പ് മന്ത്രി

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖകൾ, എല്ലാ സേവനങ്ങളും സ്മാർട്ടാകുക എന്ന ലക്ഷ്യത്തോടു കൂടി
മൂന്നു വകുപ്പുകൾ ഏകീകരിച്ചുള്ള ഡിജിറ്റൽ സർവ്വെ പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യുന്നു.
വി.ജെ. അജിമോൻ, സംസ്ഥാന പ്രസിഡന്റ് ,സർവ്വെ ഓഫീസ് ടെക്നിക്കൽ എംപ്ളോയീസ് യൂണിയൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, LAND
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.