മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മൺമറഞ്ഞുപോയ പ്രിയപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കാൻ മുണ്ടക്കൈ പള്ളിയങ്കണത്തോട് ചേർന്ന കബർസ്ഥാൻ പരിസരത്ത് നബിദിനത്തിൽ വിശ്വാസികൾ ഒത്തുകൂടി. നൂറുകണക്കിനാളുകൾ പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുത്തു. ദുരന്തത്തിൽ തകർന്ന പ്രിയപ്പെട്ട നാടിന്റെ അവസ്ഥയെ ഓർത്ത് പലരും പൊട്ടിക്കരഞ്ഞു. പുത്തുമലയിൽ മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിച്ച പൊതുശ്മശാനത്തിലും കൂട്ട പ്രാർത്ഥന നടത്തി. നസീർ സഖാഫി നേതൃത്വം നൽകി. മുണ്ടക്കൈ കബർസ്ഥാനിൽ നടന്ന പ്രാർത്ഥനാ സംഗമത്തിൽ ഷറഫുദ്ദീൻ ഫൈസി പ്രാർത്ഥന നിർവഹിച്ചു. മഹല്ല് ഭാരവാഹികളായ എം.ടി. മുഹമ്മദലി (പ്രസിഡന്റ്) പി.കെ.അഷറഫ് (സെക്രട്ടറി) അബ്ദുൽ റസാക്ക് (ട്രഷറർ) എന്നിവർ നേതൃത്വംനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |