SignIn
Kerala Kaumudi Online
Thursday, 19 September 2024 12.44 AM IST

വയലാർ കവിതാ പുരസ്‌കാരം നിള പത്മനാഭന് സമ്മാനിച്ചു

Increase Font Size Decrease Font Size Print Page
vayalar-anusmaranam-award
ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച വയലാർ അനുസ്മരണവും വയലാർ പുരസ്‌കാര ചടങ്ങും ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ആശയ സമ്പന്നവും മധുര ലളിതവുമായ കവിതകളാലും ഗാനങ്ങളാലും മലയാളിയുടെ ജിവിതത്തിൽ ശാന്തി പകരുകയും വരുംതലമുറകളെ സർഗാത്മകമാക്കുകയും ചെയ്ത അനശ്വര
പ്രതിഭയാണ് വയലാർ രാമവർമയെന്ന് സംഗീതരത്നം ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രൻ പറഞ്ഞു. ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച വയലാർ അനുസ്മരണ സമ്മേളനവും വയലാർ പുരസ്‌കാര സമർപ്പണവും പി.സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിള പത്മനാഭന് ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ പുരസ്‌കാരം സമർപ്പിച്ചു. ഡോ. പി.പ്രജിത അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.എ.എം. ശ്രീധരൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. പ്രസിഡന്റ് ജബ്ബാർ അദ്ധ്യക്ഷക വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് പി.പ്രവീൺ കുമാർ, അരവിന്ദൻ മാണിക്കോത്ത്, എ.ഹമീദ് ഹാജി, ബഷീർ ആറങ്ങാടി, ഇ.വി. സുധാകരൻ, അബ്ദുൾ സത്താർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.