പഴയങ്ങാടി:ദുബായ് ചിരന്തന പബ്ലിക്കേഷൻ പുറത്തിറക്കിയ ഒപ്പം, യാ ഇമാറാത്ത് എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. പ്രസ് ഫോറം ഹാളിൽ ഒപ്പം എന്ന പുസ്തകം ഫോക്ക്ലോർ അക്കാഡമി മുൻ ചെയർമാൻ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് പ്രകാശനം ചെയ്തു. മഹമൂദ് വാടിക്കൽ ഏറ്റുവാങ്ങി. ഇമാറാത്ത് എന്ന പുസ്തകം ജലീൽ രാമന്തളി സതീഷ് വെങ്ങരയ്ക്ക് നൽകി പ്രകാശനം ചെയ്തു.പുന്നക്കൻ മുഹമ്മദലിയാണ് കൊവിഡ്കാല അനുഭവം കോർത്തിണക്കി പുസ്തക രൂപത്തിൽ ആക്കിയത്.യു.എ.ഇയുടെ ചരിത്രവും സംസ്കാരവും പറയുന്നതാണ് ഇമാറാത്തി. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. വി.പി. മുഹമ്മദലി, ഡോ.എസ്.എൽ.പി.ഉമർ ഫാറൂഖ്, സുധീർ വെങ്ങര, ബി.മുഹമ്മദ് അഷ്റഫ്,എസ്.എൽ.പി.മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |