കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ടൗൺ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയകോട്ട പള്ളി മഖാം അങ്കണത്തിൽ ലഹരി ബോധവത്ക്കരണ ക്ലാസും കുടുംബ സംഗമവും സംഘടിപ്പിച്ചു. ലഹരി ബോധവൽക്കരണ പരിപാടി ഡോ.ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ഹാജി അദ്ധ്യക്ഷത വഹിച്ചു. കുടുംബ സംഗമം സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞാഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് എസ്.ഐ.സതീഷ് ബോധവത്ക്കരണ ക്ലാസ് എടുത്തു. ഉസ്താദ് ഒ.പി.അബ്ദുല്ല സഖാഫി, ജമാഅത്ത് ജനറൽ സെക്രട്ടറി സത്താർ, എ.ഹമീദ് ഹാജി, അബൂബക്കർ ഹാജി, കരീം കുശാൽനഗർ, കെ.ഷംസുദ്ധീൻ, പാലാട്ട് ഇബ്രാഹിം ഹാജി, റിട്ട.ഡിവൈഎസ്പി പി.ഹസൈനാർ, ജംഷീദ്, മൊയ്തീൻ കുഞ്ഞി, എം.കെ.റഷീദ്, അബൂബക്കർ ഹാജി എന്നിവർ പ്രസംഗിച്ചു. ജനമൈത്രി പോലീസ് രഞ്ജിത്ത് കുമാർ, പാലക്കി ഹംസ എന്നിവർ ക്ലാസ് എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |