SignIn
Kerala Kaumudi Online
Thursday, 19 September 2024 11.28 AM IST

കൂത്തുപറമ്പിൽ ദുരൂഹ സാഹചര്യത്തിൽ വീടിന് തീ പിടിച്ചു

Increase Font Size Decrease Font Size Print Page
fire

കൂത്തുപറമ്പ് : ദുരൂഹ സാഹചര്യത്തിൽ കൂത്തുപറമ്പ് നഗരത്തിൽ വീടിന് തീ പിടിച്ചു. താലൂക്ക് ആശുപത്രിക്ക് സമീപത്തെ പരേതനായ അബ്ദുൾ റഹ്മാൻ ഹാജിയുടെ പൂട്ടിയിട്ട വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാവിലെ ഒൻപതേകാലിനാണ് ആൾ താമസമില്ലാത്തതിനെ തുടർന്ന് ഒന്നര വർഷത്തോളമായി പൂട്ടി കിടക്കുകയായിരുന്നു വീട്. ഒരുബെഡ് റൂം പൂർണമായും കത്തിനശിച്ചു. ഡ്രസ്അലമാര, കട്ടിൽ, കിടക്ക എന്നിവയെല്ലാം കത്തിയിട്ടുണ്ട്. ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് കൂത്തുപറമ്പ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. വീടിന്റെ വാതിലിന്റെ ലോക്ക് തകർത്ത നിലയിലാണുണ്ടായിരുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് തീ അണച്ചത്. അന്വേഷണത്തിലൂടെ മാത്രമെ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനാവുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.