കൂത്തുപറമ്പ്:മമ്പറം പള്ളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് മമ്പറത്ത് പ്രതിഷേധ സംഗമം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊടുവള്ളി - മമ്പറം - അഞ്ചരക്കണ്ടി - മട്ടന്നൂർ എയർപോർട്ട് റോഡ് അലൈമെന്റുമായി ബന്ധപ്പെട്ടാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്. അശാസ്ത്രീയമായ അലൈമെന്റ് നടപ്പിലാക്കുന്നതിലൂടെ പള്ളിയും മദ്രസയും ഇല്ലാതാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. വൈകിട്ട് 4 മണിക്ക് നടക്കുന്ന പ്രതിഷേധപരിപാടി എസ് എം എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൾ ബാഖി ഉദ്ഘാടനം ചെയ്യും. അഡ്വ. ഹനീഫ ഹുദവി കാസർഗോഡ് മുഖ്യ പ്രഭാഷണം നടത്തും. അസ്സൂട്ടി ഹാജി, ടി.പി. ശമീർ , കെ.പി.മുഹമ്മദ് ഹാജി, നിസാർ മമ്പറം, മുസ്തഫ ലത്തീഫി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |