നീലേശ്വരം: 26 മത് സംസ്ഥാന ബധിര കായിക മേളപുത്തരിയടുക്കം ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. കായികമേള രാജ്മോഹൻ ഉണ്ണിത്താൻ എം.പി.ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ മുഖ്യാതിഥിയായിരുന്നു. കേരള ബധിര സ്പോർട്സ് കൗൺസിൽ വൈസ് ചെയർമാൻ കെ.സി.ഐസക്, ജില്ലാ ബധിര സ്പോർട്സ് കൗൺസിൽ ഓർഗനൈസിംഗ് സെക്രട്ടറി ടി.പവിത്രൻ, ബദിര സ്പോർട്സ് കൗൺസിൽ ഓൾ ഇന്ത്യ ജന. കൺവീനർ ജി.സുരേഷ് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അശോകൻ, ജില്ലാ ബധിര സ്പോർട്സ് കൗൺസിൽ ജോ.സെക്രട്ടറി സി.എച്ച്.ഷക്കീർ, ബധിര സ്പോർട്സ് കൗൺസിൽ ജന.കൺവീനർ രാജീവ് കുമാർ, ഫാ.ജിതിൻ മാത്യു, കെ.ടി.സോഫിയാമ്മ എന്നിവർ സംസാരിച്ചു. മേള നാളെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |