SignIn
Kerala Kaumudi Online
Thursday, 19 September 2024 1.09 AM IST

പൊലീസുകാരെ 'പഠിപ്പിക്കാൻ ' ഡി. ജി. പി കാസർകോട്ട്

Increase Font Size Decrease Font Size Print Page
dgp-

കാസർകോട് : പൊതുജനങ്ങളോട് പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ മുതിർന്ന പൗരന്മാർ എന്നിവരോട് നല്ല രീതിയിൽ പെരുമാറുന്നതിന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ നിർദ്ദേശം. ജില്ലാ പൊലീസ് ആസ്ഥാനത്ത് വിളിച്ചു ചേർത്ത സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടേയും ഡിവൈ എസ്.പി മാരുടേയും യോഗത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി. ജി. പി നല്ലനടപ്പ് നിർദ്ദേശം നൽകിയത്. ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങളും കുറ്റാന്വേഷണത്തെ സംബന്ധിച്ചും വിശദമായി ചർച്ച ചെയ്തു. ശബരിമല സീസണിൽ ജില്ലയിൽ സ്വീകരിക്കേണ്ട ക്രമസമാധാന പാലനത്തെക്കുറിച്ച് പൊലീസ് മേധാവി നിർദ്ദേശം നൽകി.

നോർത്ത് സോൺ ഐ.ജിയുടെ ചുമതല വഹിക്കുന്ന കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കണ്ണൂർ റേഞ്ച് രാഹുൽ ആർ നായർ , ജില്ലാപൊലീസ് മേധാവി ഡോ: വൈഭവ് സക്സേന, അഡീഷണൽ എസ് .പി. പി.കെ. രാജു എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, DGP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.