SignIn
Kerala Kaumudi Online
Friday, 20 September 2024 2.33 AM IST

റോട്ടറി ക്ലബ് വീൽചെയർ നൽകി

Increase Font Size Decrease Font Size Print Page
rottary
കണ്ണൂർ ജില്ലാശുപത്രിക്ക് റോട്ടറി ക്ലബ് നൽകുന്ന വീൽചെയറുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജില്ലാ മെഡിക്കൽ സൂപ്രണ്ട് ഡോ. വി കെ രാജീവന് കൈമാറുന്നു

കണ്ണൂർ :ജില്ലാ ആശുപത്രിയുടെ നിർമ്മാണ പ്രവൃത്തി ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു. റോട്ടറി ക്ലബ് ജില്ലാ ആശുപത്രിക്ക് വീൽചെയർ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ 98 ശതമാനം പണിയും പൂർത്തിയായി. ശേഷിച്ചത് ആറ് മാസത്തിനുള്ളിൽ തീർക്കും. പ്രസവം, ശസ്ത്രക്രിയ, കാത്ത്‌ലാബ് തുടങ്ങിയവയിൽ വളരെ മികച്ച സേവനമാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ ജില്ലാ ആശുപത്രിക്ക് റോട്ടറി ക്ലബ് 10 വീൽചെയറുകൾ നൽകി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവൻ വീൽചെയറുകൾ ഏറ്റുവാങ്ങി.
റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. കെ കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ വിശിഷ്ടാതിഥിയായി. റോട്ടറി ക്ലബ് എക്‌സിക്യൂട്ടിവ് സെക്രട്ടറി എ വി സന്തോഷ് സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.