ചെറുപുഴ: രാജ്യത്തെ കോർപ്പറേറ്റുകളുടെ പത്തര ലക്ഷം കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ച് എഴുതി തളളിയ ബാങ്കുകൾ സർഫാസി അടക്കമുള്ള കരിനിയമങ്ങൾ ഉപയോഗിച്ച് കർഷകരേയും, സാധാരണക്കാരേയും, ചെറുകിട വ്യാപാരികളേയും, ഇടത്തരക്കാരേയും ദ്രോഹിക്കുന്നതിനെതിരേ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ എസ്.ബി.ഐ ചെറുപുഴ ബ്രാഞ്ചിന് മുന്നിൽ ഏകദിന ഉപവാസ സമരം നടത്തി. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയി തോമസ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കോ ഓർഡിനേറ്റർ അഡ്വ.കെ.വി.ബിജു ഉദ്ഘാടനം ചെയ്തു. ഇൻഫാം തലശേരി അതിരൂപതാ ഡയറക്ടർ ഫാ. തോമസ് ചെരുവിൽ മുഖ്യ പ്രഭാഷണം നടത്തി. ബേബി നെട്ടന്നാനി, സണ്ണി തുണ്ടത്തിൽ, ജോബി വടാശേരി, ജെയിംസ് പന്ന്യംമാക്കൽ, വർഗീസ് പള്ളിച്ചിറ, ജെയിംസ് അഴകത്ത്, തോമസ് ഒഴുകയിൽ, ടോമി കുരുവളാനിക്കൽ, എം.എം. ജോസ്, രാജു കാരക്കാട്ടിൽ, സെബാസ്റ്റ്യൻ, സതീശൻ, ജോണി പ്ലാത്തോട്ടം, ജോസഫ് വടക്കേകര, കുര്യാക്കോസ് പുതിയേടത്തു പറമ്പിൽ, റോജർ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |