SignIn
Kerala Kaumudi Online
Thursday, 08 August 2024 3.10 PM IST

എൻഡോസൾഫാൻ സമരം മാറ്റിവെച്ചു 

endosulphan
മുഖ്യമന്ത്രിക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നിവേദനം സമര്‍പ്പിക്കുന്നു

കാഞ്ഞങ്ങാട്: മിനി സിവിൽ സ്റ്റേഷനു മുമ്പിൽ എൻഡോസൾഫാൻ ദുരിത ബാധിതർ നൂറ്റി മുപ്പത്തിയഞ്ച് ദിവസമായി നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് തത്കാലത്തേക്ക് മാറ്റിവയ്ക്കാൻ സമരസമിതി യോഗം തീരുമാനിച്ചു.

എം.എൽ.എമാരായ ഇ. ചന്ദ്രശേഖരൻ, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലൻ എന്നിവരോടൊപ്പം ആർ. അജയൻ തിരുവനന്തപുരം, സമരസമിതിയിലെ പി. ഷൈനി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. കാരണമില്ലാതെ ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കുക, മരുന്നും ചികിത്സയും നൽകുക, വിവാദ ഉത്തരവ് പിൻവലിക്കുക എന്നിവയായിരുന്നു സമരസമിതിയുടെ പ്രധാന ആവശ്യങ്ങൾ.

സമരസമിതി യോഗത്തിൽ സി.എച്ച്. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അജയകുമാർ കോടോത്ത്, മാധവൻ മാഷ് കരിവെള്ളൂർ, ഹക്കീം ബേക്കൽ, തമ്പാൻ വാഴുന്നൊറടി, സതീദേവി എരമം, പ്രമീള ചന്ദ്രൻ, മധുസൂദനൻ കരിവെള്ളൂർ, ഗംഗാധരൻ ഏഴാംമൈൽ, ശ്രീധരൻ മടിക്കൈ, ജഗദമ്മ കാഞ്ഞങ്ങാട്, ഉഷ പിലിക്കോട്, കുമാരൻ കാടങ്കോട്, നാരായണൻ ബേഡടുക്ക, മനോജ് ഒഴിഞ്ഞ വളപ്പ്, നന്ദകുമാർ നീലേശ്വരം, ചരടൻ നായർ ബേഡടുക്ക, ഗീത ചെമ്മനാട്, ഭവാനി ബേളൂർ, തസ്രിയ ചെങ്കള, ബിന്ദു ആലയി, പ്രസന്ന കടപ്പുറം, കൃഷ്ണൻ മടിക്കൈ, ജയിൻ പി. വർഗീസ്, കമല പൈവെളികെ, ഫ്‌ളോറിൻ ഡിസൂസ മഞ്ചേശ്വരം, സൗദ കല്ലൂരാവി, ഔവാബി പള്ളിക്കര, ചന്ദ്രാവതി കാഞ്ഞങ്ങാട്, മിനി പള്ളിക്കര, തമ്പായി പിലിക്കോട്, സരസ്വതി അജാനൂർ, ജയന്തി കൊടക്കാട്, അവ്വമ്മ മഞ്ചേശ്വരം, കരുണാകരൻ കുറ്റിക്കോൽ, റാബിയ ചെമ്മനാട് എന്നിവർ സംസാരിച്ചു. പി. ഷൈനി സ്വാഗതവും ബേബി അമ്പിളി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, ENDO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.